നമ്മുടെ സ്വന്തം കേരളത്തിൽ ഒരുപാട് പ്രത്യേകതയോടു കൂടിയ കിടിലൻ വീട് വിശദമായി കാണാം

വീട് കണ്ടാൽ യൂറോപ്പിലാണ് എന്നൊക്കെ തോന്നുമെങ്കിലും നമ്മുടെ സ്വന്തം കേരളത്തിലുള്ള അടിപൊളി വീട് കാണാം.

പറഞ്ഞറിയിക്കാൻ പറ്റാത്ത ഭംഗിയുള്ള ഈ വീട് വിശദമായി നിങ്ങൾക്കായി കാണിച്ചുതരുന്നു, ഗ്ലാസ് ആണ് ഈ വീട്ടിൽ കൂടുതലും എന്നത് തന്നെയാണ് ഇവിടുത്തെ ഏറെ ആകർഷകമായ കാര്യം, മറ്റൊരു ആകർഷണ രീതി പച്ചപ്പ് തന്നെയാണ്. വളരെയധികം മരങ്ങളും പൂക്കളും ചെടികളുടെയും ഉള്ളിൽ ആണ് ഈ വീട് വെച്ചിരിക്കുന്നത്, വീടിന്റെ ഉള്ളിൽ ആണെങ്കിലും നല്ല പ്രകൃതി ഭംഗി ആസ്വദിക്കുന്ന രീതിയിൽ തന്നെ വർക്കുകൾ ചെയ്തിട്ടുണ്ട്.

വീട് കാണുമ്പോൾ നമ്മൾ വിദേശരാജ്യങ്ങളിൽ ഒക്കെ വീട് ആണ് എന്ന് തോന്നുമെങ്കിലും നമ്മുടെ സ്വന്തം കേരളത്തിൽ തന്നെ കോട്ടയം ജില്ലയിൽ കണ്ണഞ്ചിറ എന്ന സ്ഥലത്താണ് ഈ ഒരു വീട് ഉള്ളത്. ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറുമ്പോൾ തന്നെ മുറ്റം നിറയെ കല്ലു വിരിച്ചിട്ടുണ്ട്, മാത്രമല്ല രണ്ട് സൈഡിലായി പുല്ലു പിടിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒന്നരവർഷമായിട്ടെ ഉള്ളു ഈ വീട് പണിതിട്ട്.

വീടിനുള്ളിൽ കൂടുതലും ചില്ല് ചുവരുകൾ നൽകിയിരിക്കുന്നത് തന്നെ എല്ലാവടത്തേക്കും കാഴ്ച എത്തുവാൻ എന്നൊരു ആശയത്തോട് കൂടിയാണ്. മൂന്നു നിലയുള്ള വീട് ആയതിനാൽ തന്നെ ഒരു ലിഫ്റ്റ് കൂടി വീട്ടിൽ പിടിപ്പിച്ചിട്ടുണ്ട്, ഇവിടെ കയറിവരുമ്പോൾ തന്നെ നല്ല അടിപൊളി ഒരു കുളം പോലെയുള്ള ഒരു സെറ്റപ്പാണ് കാണുന്നത്. ഉള്ളിലേക്ക് കടന്നാൽ ലൈറ്റിങ്ങും എല്ലാംകൊണ്ടും നല്ല 5സ്റ്റാർ ഹോട്ടൽ അല്ലെങ്കിൽ റിസോർട്ടിൽ ഒക്കെ പോയ ഒരു ഫീലിംഗ് ആണ്. പിന്നെ ഓപ്പൺ കിച്ചൻ ആണ് വീട്ടിൽ കൊടുത്തിരിക്കുന്നത്.

പിന്നെ മൊത്തം അഞ്ച് ബെഡ്റൂം വീട്ടിൽ ഉണ്ട്, ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്റൂം, ആദ്യ നിലയിൽ 3ബെഡ്റൂം, പിന്നെ മൂന്നാം നിലയിൽ ഒരു ചെറിയ രീതിയിലുള്ള ബെഡ്റൂം കൊടുത്തിട്ടുണ്ട്. 2800 സ്ക്വയർ ഫീറ്റിൽ വീട് ചെയ്തിരിക്കുന്നത്. റൂമുകൾ ആയാലും ഗ്ലാസ് കൊണ്ടുള്ള ചുമർ ആയതിനാൽ തീർച്ചയായും ഭംഗി കൂടുതൽ ആണ്. അപ്പോൾ പറഞ്ഞു തരുന്നതിലും നല്ലത്, മനോഹരമായ ഈ കാഴ്ച കാണുന്നത് തന്നെയാകും. ഈ വീടിന്റെ കാഴ്ചകൾ നിങ്ങൾക്കും കാണാം, ഇഷ്ടമായാൽ മറ്റുള്ളവർക്ക് കൂടി ഇത് എത്തിച്ചു നൽകാം.

ഈ വീടുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾക്ക് 9497171529 എന്ന നമ്പറിൽ വിളിക്കാം.

Scroll to Top