നാല് സെൻറ് ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു വീട് പരിചയപ്പെടാം.
നമ്മൾ എപ്പോഴും വീടുകൾ പണിയുമ്പോൾ ശ്രദ്ധിക്കേണ്ടത് ബഡ്ജറ്റിൻറെ കാര്യമാണ്, ബഡ്ജറ് തെറ്റിയിട്ടുണ്ടെങ്കിൽ പല രാത്രികളിലും ഉറക്കം ഉണ്ടാവുകയില്ല, പണം എവിടെ നിന്ന് കണ്ടെത്തും ആലോചിച്ച് കിടപ്പ് തന്നെ ആയിരിക്കും. അമിതമായി ലോൺ എടുക്കുവാൻ ശ്രമിക്കാതിരിക്കുക, അത്യാവശ്യം പണം ഉണ്ടാക്കിയിട്ട് വീടുപണിയുന്നത് ആയിരിക്കും ഏറെ നല്ലത്, അല്ലെങ്കിൽ ലോണും പലിശ ഒക്കെ ഓർത്തു മനസ്സമാധാനം നഷ്ടപ്പെടുന്ന വഴി അറിയില്ല.
എപ്പോഴും നമ്മുടെ ബജറ്റിലൊരുതുങ്ങുന്ന വീട് തിരഞ്ഞെടുക്കുകയാണെങ്കിൽ എത്ര ചെറുതായാലും നമുക്ക് സമാധാനം എക്കാലവും ഉണ്ടാവും, അങ്ങനെ 4 സെൻറിൽ ഒതുങ്ങുന്ന ഹോം ആണ് ഇന്ന് പറഞ്ഞുതരുന്നത്. വളരെ ഭംഗിയായി എൻജിനീയർ ഈ വീടിൻറെ ഡിസൈൻ വർക്കും ഒക്കെ ചെയ്തിരിക്കുന്നത്, ആയതിനാൽ തന്നെ കുറഞ്ഞ ചെലവിൽ ഉള്ളതാണെന്നും എന്നൊന്നും നമുക്ക് തോന്നുകയില്ല.
4 സെൻറിൽ 1200 സ്ക്വയർ ഫീറ്റിൽ ഈയൊരു വീട് പണി കഴിപ്പിച്ചിരിക്കുന്നത്, ബഡ്ജറ്റിൽ ഒതുങ്ങുന്നത് ആയതുകൊണ്ട് തന്നെ പല കാര്യങ്ങളും വളരെ സൂക്ഷ്മതയോടെ ബുദ്ധിപൂർവമായ ചെലവ് ചുരുക്കുന്ന രീതിയാണ് ഇവിടെ കാണാൻ സാധിക്കുക. അപ്പോൾ ചിലവ് ചുരുക്കുവാൻ ഏറെ കാര്യങ്ങൾ ചെയ്തതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം നിങ്ങളുടെ വീട് പണിയുമ്പോൾ നിങ്ങൾക്കും പ്രാവർത്തികമാക്കാവുന്നതാണ്.
കയറിവരുമ്പോൾ തന്നെ ഒരു ചെറിയ ലിവിങ് റൂം ആണുള്ളത്, അതിനു പുറകിലായി ഡൈനിങ് ഏരിയ ഒക്കെ ഉണ്ട്, മൂന്ന് ബെഡ്റൂം ആണ് വീട്ടിലുള്ളത് താഴത്തെ ഒരു ഒരു ബെഡ്റൂം കിച്ചണ് ഉണ്ട്. മുകളിലാണ് ബാക്കി രണ്ട് ബെഡ്റൂം ഉള്ളത് വീടിനുള്ളിൽ സുഖമായി അൽപനേരം ചെലവഴിക്കാനും മറ്റുമായി സ്ഥലവും സൗകര്യങ്ങളും ഒക്കെ കൊടുത്തിട്ടുണ്ട്, അത് ഏറെ നല്ലകാര്യം ആയി കണക്കാക്കുന്നു.
ലളിതമായ ഇൻറീരിയർ അലങ്കാരങ്ങൾ നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നു, അടുക്കള ആകട്ടെ വളരെ കുറച്ച് സ്ഥലത്ത് സിമ്പിളായി ചെയ്തിരിക്കുന്നതാണ്. ബെഡ്റൂമുകൾ എല്ലാം വളരെ ക്യൂട്ട് ആയിട്ടാണ് ഇരിക്കുന്നത്. പുറത്ത് ഒരു ബാൽക്കണി ഉണ്ട്. അപ്പോൾ വീടിൻറെ വിശേഷങ്ങൾ പറ്റിയും ഉടമസ്ഥർക്ക് പറയാനുള്ളതും ഇങ്ങനെ ഒരു വീട് പണിയാൻ ഉള്ള തീരുമാനത്തെ പറ്റിയും എല്ലാം നമുക്ക് വിശദമായി ഇവിടെ കണ്ടറിയാം. ഒപ്പം വീട് ചുറ്റി നടന്നു കാണാം.
ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്ക് എത്തിക്കുക.