രണ്ടര ലക്ഷത്തിൽ തുടങ്ങുന്ന അടിപൊളി വീട്, വീടില്ലാത്തവർക്ക് സൗജന്യമായി നിർമ്മിച്ചു കൊടുക്കുകയും ചെയ്യുന്നു.
2.5 ലക്ഷത്തിന് ഒരു വീട് എന്ന് പറയുമ്പോൾ അത് എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതെല്ലാം സംശയം ഉണ്ടായിരിക്കും, രണ്ടര ലക്ഷത്തിന് സ്റ്റാർട്ടിങ് ആണ് 3 ലക്ഷം ഉണ്ടെങ്കിൽ പണി തീർക്കാം, എന്നാൽ ഇന്റീരിയർ ഫർണീച്ചർ ഒക്കെ വേണമെങ്കിൽ അഞ്ച് ലക്ഷം തന്നെ ചിലവാകും. ഈ ഒരു വീടിൻറെ പ്ലാൻ ആണ് ഇന്ന് നിങ്ങൾക്കായി കാണിച്ചുതരുന്നത്.
5 ലക്ഷത്തിൽ ആണെങ്കിൽ പോലും വളരെ സൗകര്യങ്ങളുള്ള ഏവർക്കും താങ്ങാവുന്ന വില ആയതിനാൽ തീർച്ചയായും ഈ അറിവ് സഹായകരമാകുമെന്നും പ്രതീക്ഷിക്കുന്നു. അപ്പോൾ ഈയൊരു വീട് പണിതു കൊടുക്കുന്നത് തന്നെ വീടില്ലാത്ത പാവപ്പെട്ടവർക്ക് വേണ്ടിയിട്ടാണ്. ശാന്തിനികേതൻ ട്രസ്റ്റിലെ ഫാദർ ജിജോ കുര്യൻ ആണ് ഈ സംരംഭത്തിനു തുടക്കമിട്ടത്, അദ്ദേഹം തന്നെയാണ് ഈയൊരു ബഡ്ജറ്റിൽ ഒതുങ്ങുന്ന വീട് നിർമാണം ചെയ്യുവാൻ ആവശ്യപ്പെടുന്നതും.
ഇപ്പോൾ നിങ്ങൾക്ക് 3 സെൻറ് സ്ഥലം ആണെങ്കിൽ തന്നെ ഈയൊരു വീട് വളരെയെളുപ്പത്തിൽ പണി കഴിപ്പിക്കുവാൻ സാധിക്കുന്നതാണ്. ചെലവുചുരുക്കാൻ ആയി പല കാര്യങ്ങളും ചെയ്തിട്ടുണ്ട്, അത് എന്തെല്ലാമാണ് വിശദമായി ഇവിടെ പറയുന്നു. ഉമ്മറത്ത് ആയി ചെറിയൊരു സിറ്റൗട്ട്, ഉള്ളിലേക്ക് കയറുമ്പോൾ ഹാള്, രണ്ട് ബെഡ്റൂം, അടുക്കള അങ്ങനെയെല്ലാം ഈ വീടിനുമുണ്ട്.
ഒരു കുടുംബത്തിനു താമസിക്കാവുന്ന അത്യാവശ്യം വലിപ്പമുള്ള സൗകര്യങ്ങളുള്ള വീട് തന്നെയാണ് ഇത് എന്നു പറയാം. പിന്നെ ഇപ്പോൾ സാധനങ്ങളൊക്കെ വില കൂടി വരുന്നതുകൊണ്ട് 2.5 ലക്ഷത്തിൽ നിന്നും കൂടാൻ സാധ്യതയുണ്ട്, ഏകദേശം ഒരു അഞ്ചു ലക്ഷം രൂപ കൈയിൽ പിടിച്ചിട്ട് ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ ഈ ഒരു വീട് ഉണ്ടാക്കി എടുക്കുവാൻ സാധിക്കുന്നു. ഇനി നിങ്ങൾക്ക് ഇത്ര ചെറിയ വീടു താൽപര്യമില്ലെങ്കിൽ ഒരു ബിസിനസ് മാർഗ്ഗം കൂടി ഇതിലൂടെ ഉണ്ട്, എന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇത്തരം ചെറിയ തുകയ്ക്കുള്ള വീടുകൾ നിർമിച്ചു വാടകയ്ക്ക് കൊടുക്കുക ആണെങ്കിലും അത് നല്ലൊരു ഓപ്ഷൻ ആയിരിക്കും. അപ്പോൾ വീടിൻറെ കാഴ്ചകളും, വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് പണിതു കൊടുക്കുന്ന കാര്യങ്ങളുമെല്ലാം വിശദമായി ഇന്നറിയാം, സഹായകരമാണ് എന്ന് തോന്നുകയാണെങ്കിൽ
മറ്റുള്ളവർക്കും പങ്കുവയ്ക്കാം.