ഇനി നിങ്ങൾക്കും പണിയാം സ്വപ്ന ഭവനം
ഏതൊരാളുടേയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. പല ആളുകളും വീടിന് വേണ്ടി ലക്ഷങ്ങളും കോടികളും ചിലവാക്കാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി തല ചായ്ക്കാൻ ഒരിടം എന്ന് ചിന്തിക്കുമ്പോൾ വെറും ആറ് ലക്ഷം രൂപയ്ക്കും വീടെടുക്കാം എന്ന് നമ്മുക്ക് കാട്ടിത്തരുകയാണ് ഡിസൈനറായ കെ.വി. മുരളീധരൻ.
കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിന് അടുത്താണ് ആറ് ലക്ഷം രൂപയുടെ ഒറ്റമുറി വീട് അദ്ദേഹം 2.5 സെൻ്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്നത്. വരാന്തയും സ്വീകരണമുറിയും അതിൽ തന്നെ ഡൈനിങ്ങ് ഹാളും അറ്റാച്ച്ട് ബാത്ത്റൂമോടു കൂടിയ ഒരു ബെഡ് റൂമും ഉൾപ്പെടെ വെറും 435 സ്ക്വയർ ഫീറ്റിൽ അദ്ദേഹം ഒരുക്കിയത്.
വെള്ളം കയറുന്ന സ്ഥലമായതിനാൽ കരിങ്കൽ കൊണ്ടാണ് ഫൗണ്ടേഷൻ പണിതത്. ഹോളോബ്രിക്സ് കൊണ്ട് ചുമരും ഇരുമ്പു കൊണ്ട് മേൽകൂര അടിച്ച് അതിൽ ഓടും പാകിയിരിക്കുന്നു. ജിപ്സം കൊണ്ട് ഫോൾസീലിങ്ങ് ചെയ്ത് അതിൽ പേനൽ ലൈറ്റ്സ് കൊടുത്ത് മനോഹരമാക്കിയതിനാൽ
അകത്ത് കയറിയാൽ അത് ഒരു ഓടിട്ട വീടാണെന്ന് മനസിലാകില്ല.
വാസ്തവത്തിൽ ഹോമിയോ ഡോക്ടറായ അനിതയ്ക്ക് പ്രാക്ടീസ് ചെയ്യാൻ വേണ്ടി ഒരു ക്ലിനിക്ക് നിർമ്മിക്കാൻ ആവശ്യപ്പെട്ട ഭർത്താവ് ബാബുവിനെ ഞെട്ടിച്ച് കൊണ്ടാണ് ഹോം കം ക്ലിനിക് എന്ന ആശയം മുരളീധരൻ പറയുന്നത്. ലിവിങ്ങ് റൂമാണ് ക്ലിനിക്കായി ഉപയോഗിക്കുന്നത്.
ചിലവ് ചുരുക്കുന്നതിനായി പ്രധാന വാതിലും അതിനോട് ചേർന്ന ജനലും മാത്രം തടിയിൽ നിർമ്മിക്കുകയും ബാക്കിയുള്ളവ UPVC യിൽ നിർമ്മിക്കുകയും ചെയ്തു. ബാക്കിയുള്ള ജനലുകളെല്ലാം സ്റ്റീൽ കൊണ്ട് ഫ്രെയ്ം ചെയ്യുകയും അവയ്ക്ക് അലൂമിനിയത്തിൽ ഡോർ കൊടുക്കുകയും ചെയ്തു. നിലത്ത് വിട്രിഫൈഡ് ടൈലുകളാണ് ചെയ്തിരിക്കുന്നത്. ബെഡ് റൂമിൽ രണ്ട് പേർക്ക് കിടക്കാവുന്ന കട്ടിലും ഒരു അലമാരയും സെറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്.
സ്വന്തമായി രണ്ടര സെൻ്റ് സ്ഥലമെങ്കിലും ഉണ്ടെങ്കിൽ ആർക്കും ഈ രീതിയിലുള്ള സ്വപ്നഭവനം സ്വന്തമാക്കാവുന്നതാണ്. ഗവൺമെൻ്റ് തലത്തിലും പല തരത്തിലുള്ള സഹായങ്ങളും ഇത്തരം വീടുകൾക്ക് ലഭിക്കുന്നുണ്ട്.
Designer-K V Muraleedharan
Building Designers Chelari, Malappuram
Mob- 9895018990