പുതിയ വീടിന് “തറപ്പണി” നടക്കുകയാണോ..? വീടിൻറെ തറ നിറയ്ക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടിവരും.
പുതിയ വീട് വെക്കുമ്പോൾ ആദ്യത്തെ ഘട്ടം തറ പണിയാണ്. അതു കഴിഞ്ഞാൽ പിന്നെ അടുത്തത് പടവ് ആണ്. പക്ഷേ പടവ് തുടങ്ങുന്നതിനു മുൻപ് തറയുടെ ഉൾഭാഗം നിറയ്ക്കണം. തറ നിറയ്ക്കുന്നതിനു വേണ്ടി പലരും പല സാധനങ്ങൾ ആയിരിക്കും ഉപയോഗിക്കുന്നത്. ചിലർ മണ്ണെടുത്ത് തറ നിറക്കും. മറ്റ് ചിലർ ചരൽ ഇട്ടു നിർത്തും. ഈയിടെയായി എംസാൻഡ് ഉപയോഗിച്ച് തറ നിറയ്ക്കുന്നത് കാണുന്നുണ്ട്. ഇതെല്ലാം ചെയ്യുന്നത് വീടുകൾക്ക് ഉറപ്പ് ഉണ്ടാകാൻ നല്ലതാണ്.
പക്ഷേ വീടുപണിയുടെ ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ചിലർ ചെയ്യുന്നത് പഴയ വീടുകൾ പൊളിച്ച ഭാഗങ്ങൾ, സിമൻറ് പാളികൾ എന്നിവ ഉപയോഗിച്ച് തറ നിറയ്ക്കുന്നതാണ്. ചിലരാകട്ടെ കുറച്ച് മണ്ണിട്ട് ശേഷം കുറച്ച് പഴയ വീടിൻറെ ഭാഗങ്ങൾ ചേർത്ത് നികത്തുന്നു. ഇത് ഭാവിയിൽ ഒരുപാട് ദോഷം ചെയ്യും. ഇവ കാലങ്ങൾ കടന്നു പോകുമ്പോൾ തറക്കകത്തു നിന്നും പൊടിഞ്ഞു പോകുന്നു. ഇങ്ങനെ ആകുമ്പോൾ വീടിൻറെ അടിവശം താഴോട്ട് ഇടിഞ്ഞു പോകാൻ കാരണമാകുന്നു.
ഒരുപാട് ആളുകൾക്ക് ഇതിനെക്കുറിച്ച് അറിയാം. പക്ഷേ അറിയാത്ത ചുരുക്കം ചിലർ ഈ രീതി പിന്തുടർന്ന് പിന്നീട് ദോഷം അനുഭവിക്കേണ്ടിവരുന്നു. ശേഷം വൻ തുക തന്നെ വേണ്ടിവരും ഇത് ശരിയാക്കി എടുക്കാൻ. വീട് നിർമാണ ചിലവ് ചുരുക്കുന്നത് ആണ് പലരും ഇങ്ങനെ ചെയ്യുന്നത്. അപ്പോൾ ഇനി തറപണി നടത്തുന്ന സമയത്ത് ഈ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.